തിരുവനന്തപുരം : മന്ത്രി വി.ശിവന്‍കുട്ടിക്ക് കോവിഡ്. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പലര്‍ക്കും രണ്ടാം തവണയാണ് രോഗം ബാധിക്കുന്നത്. കോവിഡിന്റെ കേന്ദ്രമായി സെക്രട്ടേറിയറ്റ് മാറുന്നുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് സര്‍ക്കാര്‍. തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടൊപ്പം തന്നെയാണ് സെക്രട്ടേറിയേറ്റിലും രോഗികള്‍ പെരുകുന്നത്. സെക്രട്ടേറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഈ മാസം 23വരെ അടച്ചിട്ടാന്‍ തീരുമാനമായിട്ടുണ്ട്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കോവിഡ് കേസുകള്‍ക്ക് കുറവില്ല. ഇന്ന് രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 80 ഓളം ജീവനക്കാര്‍ക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്. ഇതോടെ സെക്രട്ടേറിയേറ്റില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
മന്ത്രി വി.ശിവന്‍കുട്ടിക്ക് കോവിഡ്
RECENT NEWS
Advertisment