മന്ത്രി വി.ശിവന്‍കുട്ടിക്ക് കോവിഡ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി വി.ശിവന്‍കുട്ടിക്ക് കോവിഡ്‌. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പലര്‍ക്കും രണ്ടാം തവണയാണ് രോഗം ബാധിക്കുന്നത്. കോവിഡിന്റെ കേന്ദ്രമായി സെക്രട്ടേറിയറ്റ് മാറുന്നുവെന്ന റിപ്പോര്‍ട്ട്‌ സ്ഥിരീകരിച്ച്‌ സര്‍ക്കാര്‍. തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടൊപ്പം തന്നെയാണ് സെക്രട്ടേറിയേറ്റിലും രോഗികള്‍ പെരുകുന്നത്. സെക്രട്ടേറിയേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഈ മാസം 23വരെ അടച്ചിട്ടാന്‍ തീരുമാനമായിട്ടുണ്ട്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കോവിഡ് കേസുകള്‍ക്ക് കുറവില്ല. ഇന്ന് രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 80 ഓളം ജീവനക്കാര്‍ക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്. ഇതോടെ സെക്രട്ടേറിയേറ്റില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിനയലോകത്തിന്റെ മെസിയാണ് മമ്മൂട്ടി ; ആശംസകളുമായി എംഎ ബേബി

0
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനുള്ള അംഗീകാരം മമ്മൂട്ടിക്ക് ലഭിച്ചതിന്...

മുസ്ലിം സമുദായത്തിൻ്റെ മാത്രം സ്വത്ത് വകകൾ അല്ല വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത് ;...

0
ഇടുക്കി: വഖഫ് ബോർഡ് മരവിപ്പിച്ച വിഷയത്തിൽ പിണറായി വിജയൻ്റെ പ്രസ്താവനകൾ തെറ്റിദ്ധാരണ...

ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യവസായ...

0
തിരുവനന്തപുരം: ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

അരുവാപ്പുലം പഞ്ചായത്തിലെ പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണിന് റേഞ്ചില്ല : തോട്ടം തൊഴിലാളികള്‍ പ്രതിസന്ധിയില്‍

0
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണുകള്‍ക്ക് കവറേജും ഇന്റര്‍നെറ്റ്...