Monday, May 20, 2024 4:01 pm

പാഠ്യപദ്ധതിയില്‍ തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ നിയമ നടപടി ; വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ലീഗ് നേതാവില്‍ നിന്ന് സാംസ്കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായപരാമര്‍ശം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാവിന്റെ  പരാമര്‍ശങ്ങളോടുള്ള നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണം. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ജനകീയ ചര്‍ച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച്‌ തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലീഗ് നേതാവിന്റെ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്കുള്ള കുറുപ്പില്‍ ഉണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്.

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടി ആക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിലാണ് ലീഗ് നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രിയുടെ പ്രതികരണം.‘ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല. നിയമസഭയില്‍ മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ശരി എന്തെന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ബോധ്യപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുതരത്തിലുള്ള പിന്നോട്ടു പോക്കും നടത്തിയിട്ടില്ല. മറിച്ച്‌ സുതാര്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്.

മിക്സഡ് സ്കൂള്‍ സംബന്ധിച്ചും യൂണിഫോം സംബന്ധിച്ചും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സ്കൂളും അധ്യാപക-രക്ഷകര്‍തൃ സമിതിയും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് എടുക്കുന്ന തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് തലത്തില്‍ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അതിനിയും തുടരുക തന്നെ ചെയ്യും. പാഠ്യപദ്ധതി പരിഷ്കരണ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. സുതാര്യമായി തന്നെകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ ; സംസ്കാരം നാളെ

0
പത്തനംതിട്ട: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ പൊതുദർശനം...

ഇടയ്ക്കിടെ ഫോണ്‍ നോക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക് ? പോപ്‌കോണ്‍ ബ്രെയിനെ പറ്റി അറിയേണ്ടതെല്ലാം

0
എത്ര തിരക്കിലാണെങ്കിലും ഫോണ്‍ നോക്കുന്നവരാണ് നമ്മള്‍. അത് പലപ്പോഴും നമ്മുടെ ശീലം...

സാക്ഷി മോഹന്‍ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു

0
തിരുവനന്തപുരം : തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി സാക്ഷി മോഹന്‍ ചുമതലയേറ്റു. ഐഎഎസ്...

ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതെന്ന് പരാമർശം ; കോടതിയലക്ഷ്യ കേസിൽ കെ സുധാകരൻ നേരിട്ട് ഹാജരായി

0
കൊച്ചി: കോടതിയലക്ഷ്യ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കോടതിയില്‍ നേരിട്ട്...