തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം : വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകനയോഗത്തില്‍ തീരുമാനം. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളുടെ പരിചരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തദ്ദേശസ്ഥാപനതല ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനായി എല്ലാ വാര്‍ഡുകളിലും റാപിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ അടിയന്തരമായി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നും ഫ്രണ്ട് ഹെല്‍പ് ഡസ്‌കുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കോവിഡ് മുന്‍ തരംഗങ്ങളിലെ പോലെതന്നെ തദ്ദേശസ്ഥാപനതലത്തില്‍ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി തുടരണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡി.സി.സികളും സി.എഫ്.എല്‍.ടി.സികളും സജ്ജമാക്കണമെന്നും തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 15നും 18നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികളെയും വാക്സിനേഷന്‍ പ്രക്രിയയുടെ ഭാഗമാക്കുന്നതിന് ആര്‍.ആര്‍.ടികള്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും കോവിഡ് ധനസഹായം ഉറപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്ന് മന്ത്രിതലയോഗത്തില്‍ നിര്‍ദേശം നല്‍കി. ആംബുലന്‍സുകളുടെ സേവനം, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിന് ആര്‍.ആര്‍.ടികളെ ഉപയോഗപ്പെടുത്തണമെന്നും ആവശ്യമാകുന്ന സാഹചര്യത്തില്‍ ജനകീയ ഹോട്ടലുകളും സമൂഹ അടുക്കളകളും തുടങ്ങണമെന്നും യോഗം നിര്‍ദേശിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍. ടി.കെ വിനീത്, സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജ്ജന്‍ കുമാര്‍, റൂറല്‍ പോലീസ് സൂപ്രണ്ട് ദിവ്യാ വി ഗോപിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, റവന്യൂ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...