Saturday, July 20, 2024 12:05 pm

വി.പി ജോയിക്കും അനില്‍കാന്തിനും മുഖ്യമന്ത്രിയുടെ പ്രശംസ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഭരണ രംഗത്ത് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഡിജിപി അനില്‍ കാന്തിനെയും കേരള പോലീസിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വി പി ജോയിയുടെയും ഡിജിപി പദവിയില്‍ നിന്ന് അനില്‍കാന്തിന്റെയും വിടവാങ്ങല്‍ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഡോ.ഷേയ്ഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ചീഫ് സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ചുമതല ഏറ്റതിന് പിന്നാലെ വി വേണുവിന്റെ പ്രതികരണം.

കേരളത്തിലേക്ക് മടങ്ങിവരാന്‍ ഉള്ള തീരുമാനം മികച്ചതായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം വൈജ്ഞാനിക സമൂഹമായി വളരാന്‍ ആഹ്വാനം ചെയ്തുവെന്നും വി പി ജോയി പറഞ്ഞു. അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഏറ്റവും കൂടുതല്‍ അഴിമതി രഹിതരായ ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് പല മേഖലകളിലും മികവിന്റെ സൂചികയില്‍ ഒന്നാമത് എത്താന്‍ സാധിച്ചത്. മുഖ്യമന്ത്രി നല്‍കുന്ന ശക്തമായ നേതൃത്വം ആണ് ഇത് സാധ്യമാക്കുന്നത്. വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും എന്നെ ഏല്‍പ്പിച്ചതെന്നും അത് കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചു എന്നതില്‍ സന്തോഷമുണ്ടെന്നും വിടവാങ്ങല്‍ ചടങ്ങില്‍ അനില്‍കാന്ത് പറഞ്ഞു.

അനില്‍കാന്ത് നല്ല വേഗതയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ച വ്യക്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ എപ്പോഴും തയ്യാറായിരുന്നു അദ്ദേഹം. വളരെ പ്രശംസാര്‍ഹമായ രീതിയിലാണ് പോലീസ് മേധാവിസ്ഥാനത്ത് പ്രവര്‍ത്തിച്ചത്. ഒരു വിവാദത്തിലും പെടാതെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ മികവാണ്. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മികവ് കൈവരിക്കാന്‍ അദ്ദേഹത്തിന്റെ കാലയളവില്‍ പോലീസിന് സാധിച്ചു. രാജ്യം ശ്രദ്ധിക്കുന്ന പോലീസ് സേനയായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് നല്ല പങ്കുണ്ട്. കുറ്റാന്വേഷണ രംഗത്ത് മികവുള്ള ഉദ്യോഗസ്ഥനായിരുന്നു അനില്‍കാന്ത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആരാധനയ്ക്കായി മഠത്തിലെത്തിയ കന്യാസ്ത്രീ തൂങ്ങി മരിച്ചനിലയിൽ

0
പുതുവേലി : ആരാധനയ്ക്കായി മഠത്തിലെത്തിയ കന്യാസ്ത്രീ തൂങ്ങി മരിച്ചനിലയിൽ. കോട്ടയം വെളിയന്നൂർ...

അട്ടപ്പാടിയിൽ കാണാതായ പോലീസുകാരുടെ മൃതദേഹം കണ്ടെത്തി ; ഇരുവരും ഊരിലേക്ക് പോയത് 4 ദിവസം...

0
പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പോലീസ് ഉദ്യോ​ഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോ​ഗസ്ഥരായ...

വെണ്ണിക്കുളം പാലം കടക്കാന്‍ പെടാപാടു പെട്ട് വാഹനയാത്രക്കാര്‍

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രധാനകേന്ദ്രമാണ് വെണ്ണിക്കുളം. അതേപോലെ അവഗണനയുടെ കാര്യത്തിലും...

യുപിഎസ്‌സി ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു

0
ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) ചെയര്‍മാന്‍ മനോജ് സോണി...