തിരുവനന്തപുരം: തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വാക്‌സിനേഷന്‍ മുടങ്ങി. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുന്നു. ഒന്നരമാസമായി വാക്‌സിനേഷന്‍ ക്യാമ്പ് നടന്നു വരികയായിരുന്നു. ഇന്നലെ കുറച്ചു പേര്‍ വാക്‌സിനെടുത്തിരുന്നു. ഇന്നലെ ക്യൂവില്‍ ബാക്കിയുണ്ടായിരുന്നവരോട് ടോക്കണ്‍ നല്‍കിയ ശേഷം ഇന്ന് ഒമ്പതു മണിയോടെ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് എത്തിയവര്‍ക്ക് വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന പോസ്റ്റര്‍ മാത്രമാണ് കണ്ടത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് വാക്‌സിന്‍ എത്തുന്ന കാര്യത്തില്‍ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അവിടെ എത്തിയവര്‍ പറയുന്നു.
വാക്‌സിനേഷന്‍ മുടങ്ങി ; തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ എത്തിയവരെ തിരിച്ചയക്കുന്നു
RECENT NEWS
Advertisment