വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്സിന്‍ ഉറപ്പാക്കും : പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും വാക്സിന്‍ ഉറപ്പാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വെട്ടിപ്പുറം ഗവര്‍മെന്റ് എല്‍. പി സ്കൂളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച വാക്സിനേഷന്‍ ക്യാമ്പിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.

ജില്ലാ ആസ്ഥാനത്തെ വ്യാപാരി സംഘടനാ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നഗരസഭ ഓഫീസില്‍ ചര്‍ച്ച നടത്തിയിരുന്നു. ഓണക്കാലത്ത് ജില്ലാ ആസ്ഥാനത്ത് തിരക്കുമൂലം രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് സമ്പൂര്‍ണ വാക്സിനേഷനിലേക്ക് നീങ്ങാന്‍ നഗരസഭ ഉദ്ദേശിക്കുന്നത്. വരും ദിവസങ്ങളില്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളിലേയും തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സിനേഷന്‍  കേന്ദ്രങ്ങള്‍ സജ്ജമാക്കുമെന്നും ചെയര്‍മാര്‍ അറിയിച്ചു.

ആരോഗ്യകാര്യ സ്റ്റാര്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാര്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍  ഇന്ദിരാമണിയമ്മ, കൗണ്‍സിലര്‍ അനില അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...