വാഷിംഗ്‌ടണ്‍: ഇന്ത്യയിലേക്ക് കോവിഡ് വാക്സീന്‍ ഉല്‍പാദനത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ കയറ്റുമതിക്കു നിരോധനം ഏര്‍പ്പെടുത്തിയതിനെ യുഎസ് ന്യായീകരിച്ചു. അമേരിക്കക്കാര്‍ക്കു വാക്സീന്‍ നല്‍കുന്നതിനാണ് പ്രാധാന്യമെന്നും കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യമെന്ന നിലയ്ക്ക് അമേരിക്കക്കാര്‍ വാക്സീനെടുക്കേണ്ടതു ലോകത്തിന്റെ മുഴുവന്‍ ആവശ്യമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്നു യുഎസ് കഴിഞ്ഞ ദിവസം ഇന്ത്യയെ അറിയിച്ചിരുന്നു.
എന്നാല്‍ മരുന്നു നിര്‍മ്മാണത്തിനായുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ യുഎസ്സിന് മനസ്സിലാകുമെന്നും ആവശ്യമായ പരിഗണന നല്‍കുമെന്നുമായിരുന്നു യുഎസിന്റെ നേരത്തെയുള്ള പ്രതികരണം. ആഭ്യന്തര വാക്സീന്‍ നിര്‍മ്മിതിക്ക് അസംസ്കൃത വസ്തുക്കള്‍ കൂടുതല്‍ ആവശ്യമായി വന്നതാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചതെന്നാണ് യുഎസ് വാദം.
കയറ്റുമതി വിലക്കുകളൊന്നും രാജ്യം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തര ആവശ്യം വര്‍ധിച്ചതിനാലാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയെന്നുമാണ് യുഎസ് നല്‍കുന്ന വിശദീകരണം. ജൂലൈ 4നു മുമ്പ് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്സീന്‍ നല്‍കുക എന്ന മഹായജ്ഞത്തിലാണ് യുഎസ് കമ്പിനികള്‍. അതിനാല്‍ തന്നെ ഇന്ത്യയടക്കം രാജ്യാന്തര തലത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള അസംസ്കൃത വസ്തുക്കള്‍ ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് മാത്രമാണ് യുഎസ് നല്‍കുന്നത്.