കൊച്ചി : വടക്കാഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു .അപകടത്തെക്കുറിച്ച് പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. അപകടത്തിന്‍റെ വീഡിയോ ദൃശ്യം കോടതി കണ്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നാളെ ഹാജരാകണം. ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും വാഹനങ്ങളിൽ ഉപയോഗിക്കരുത്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വടക്കാഞ്ചേരി ബസ് അപകടം ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
RECENT NEWS
Advertisment