വടക്കാഞ്ചേരി : വടക്കാഞ്ചേരി ബസ് അപകടത്തെ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവർ സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പറഞ്ഞു.
‘സ്‌കൂൾ കുട്ടികളുടെയും മറ്റുള്ളവരുടെയും വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ട കേരളത്തിലെ പാലക്കാട് ദുരന്തത്തെക്കുറിച്ച് അറിയുമ്പോൾ എനിക്ക് അങ്ങേയറ്റം സങ്കടമുണ്ട്. മരണമടഞ്ഞ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.