ഡല്‍ഹി മദ്യ അഴിമതിക്കേസ് : വിജയ് നായര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വിജയ് നായരെ ഒക്ടോബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റൂസ് അവന്യൂ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ ഒക്ടോബര്‍ 6 വരെ ഇയാളെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. വിജയ് നായരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടപ്പോള്‍ വിജയ്യുടെ അഭിഭാഷകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അതിനാലാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിയായ ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 27നാണ് വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ വിജയ് നായര്‍ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണെന്നും മദ്യ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകളില്‍ പങ്കുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു. അഴിമതിക്കേസില്‍ വിജയ് നായരെ ചോദ്യം ചെയ്യാന്‍ സിബിഐ ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതികളാക്കിയ എട്ട് വ്യക്തികള്‍ക്കെതിരെ സിബിഐ ഓഗസ്റ്റ് 21ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 19 ന് നടത്തിയ റെയ്ഡില്‍ അന്വേഷണ ഏജന്‍സി കണ്ടെത്താനായില്ലെന്ന് പറഞ്ഞവരില്‍ വ്യവസായി വിജയ് നായരും ഉള്‍പ്പെട്ടിരുന്നു.
സിബിഐയുടെ എഫ്ഐആര്‍ പ്രകാരം, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കൂട്ടാളി അര്‍ജുന്‍ പാണ്ഡെ ഒരിക്കല്‍ വിജയ് നായര്‍ക്ക് വേണ്ടി ഇന്‍ഡോ സ്പിരിറ്റ്സിന്റെ ഉടമ സമീര്‍ മഹേന്ദ്രുവില്‍ നിന്ന് ഏകദേശം 2 മുതല്‍ 4 കോടി രൂപ വരെ വാങ്ങിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....

ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...

വിജിലൻസ് റെയ്ഡിൽ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 6.87 കോടി രൂപയുടെ അനധികൃത സ്വത്ത്...

0
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന...

കല്ലമ്പലത്ത് തീപിടുത്തം ; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തീപിടുത്തം. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ‘പെൻഗ്വിൻ’ എന്ന...