തിരുവനന്തപുരം : വടകര താലൂക്ക് ഓഫീസ് തീപിടുത്ത കേസിലെ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുളള ആന്ധ്ര സ്വദേശി സതീഷ് നാരായണിന്‍റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഓഫീസിൽ തീയിട്ടത് താനാണെന്ന് സതീഷ് പോലീസിനോട് സമ്മതിച്ചിരുന്നു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
വടകരയിൽ മറ്റ് സർക്കാർ ഓഫീസുകളിൽ നേരത്തെ തീയിട്ട സംഭവങ്ങളിലും ഇയാൾക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വടകര എംഎൽഎ കെകെ രമ ആവശ്യപ്പെട്ടു. ശാസ്ത്രീയ തെളിവുകളും സതീഷ് നാരായണിന് എതിരാണന്ന് പോലീസ് പറയുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും