തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ ആനകള്‍ക്ക് സമൃദ്ധമായ ഊട്ട്. കര്‍ക്കടക മാസത്തില്‍ നല്‍കുന്ന ഔഷധക്കൂട്ടാണ് ആനകള്‍ക്ക് ഓജസും ഊര്‍ജവും പകരുന്നത്. കര്‍ക്കടക പുലരിയില്‍ വടക്കുംനാഥന്റെ സന്നിധിയില്‍ ആനകളെ ഊട്ടി ഭക്തര്‍ ആനന്ദമണിഞ്ഞു. ഒന്നും രണ്ടുമല്ല, അറുപത് ആനകള്‍. പിടിയാനയ്ക്കായിരുന്നു ആദ്യ ഉരുള നല്‍കിയത്. മലയാളികളിള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഊട്ടിനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഔഷധ ഉരുളകളാണ് പ്രത്യേകത. ഒരു മാസം നീളുന്ന സുഖചികില്‍സ. അടുത്ത ഉല്‍സ സീസണിലേയ്ക്കുള്ള ഊര്‍ജം കൂടിയാണ് ആനകള്‍ക്കു നല്‍കുന്ന ഈ സുഖചികില്‍സ. അരിയും ചോറും ശര്‍ക്കരയും മഞ്ഞളും കലര്‍ത്തിയ ഉരുളകളാണ് ആദ്യം ആനകള്‍ക്കു നല്‍കിയത്.
പൈനാപ്പിളും തണ്ണിമത്തനും ഉള്‍പ്പെടെ വയറുനിറയെ പഴവര്‍ഗങ്ങളും. സുഭിക്ഷമായി ഊട്ടിയാണ് ഓരോ ആനകളേയും വടക്കുംനാഥ സന്നിധിയില്‍ നിന്ന് മടക്കിയത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ആദ്യ ഉരുള നല്‍കിയാണ് ആനയൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വടക്കുംനാഥ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ കഠിന പ്രയത്നം കൂടിയുണ്ട് ഈ ആനയൂട്ടിനു പിന്നില്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും സമിതി അംഗങ്ങളും അടങ്ങുന്ന സംഘം ദീര്‍ഘനാളായി ആനയൂട്ട് കെങ്കേമമാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇനിയുള്ള മുപ്പുതു ദിവസക്കാലം ആരോഗ്യം വീണ്ടെടുക്കാനുള്ള ചിട്ടവട്ടങ്ങളിലാണ് കൊമ്പന്‍മാര്‍. ആയുര്‍വേദവും അലോപ്പതിയും ചേര്‍ന്നുള്ള സുഖചികിത്സ.