നിരനിരയായ അറുപത് ആനകള്‍‍ ; വടക്കുംനാഥന്റെ മണ്ണില്‍ ആനയൂട്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ ആനകള്‍ക്ക് സമൃദ്ധമായ ഊട്ട്. കര്‍ക്കടക മാസത്തില്‍ നല്‍കുന്ന ഔഷധക്കൂട്ടാണ് ആനകള്‍ക്ക് ഓജസും ഊര്‍ജവും പകരുന്നത്. കര്‍ക്കടക പുലരിയില്‍ വടക്കുംനാഥന്റെ സന്നിധിയില്‍ ആനകളെ ഊട്ടി ഭക്തര്‍ ആനന്ദമണിഞ്ഞു. ഒന്നും രണ്ടുമല്ല, അറുപത് ആനകള്‍. പിടിയാനയ്ക്കായിരുന്നു ആദ്യ ഉരുള നല്‍കിയത്. മലയാളികളിള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഊട്ടിനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഔഷധ ഉരുളകളാണ് പ്രത്യേകത. ഒരു മാസം നീളുന്ന സുഖചികില്‍സ. അടുത്ത ഉല്‍സ സീസണിലേയ്ക്കുള്ള ഊര്‍ജം കൂടിയാണ് ആനകള്‍ക്കു നല്‍കുന്ന ഈ സുഖചികില്‍സ. അരിയും ചോറും ശര്‍ക്കരയും മഞ്ഞളും കലര്‍ത്തിയ ഉരുളകളാണ് ആദ്യം ആനകള്‍ക്കു നല്‍കിയത്.

പൈനാപ്പിളും തണ്ണിമത്തനും ഉള്‍പ്പെടെ വയറുനിറയെ പഴവര്‍ഗങ്ങളും. സുഭിക്ഷമായി ഊട്ടിയാണ് ഓരോ ആനകളേയും വടക്കുംനാഥ സന്നിധിയില്‍ നിന്ന് മടക്കിയത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ആദ്യ ഉരുള നല്‍കിയാണ് ആനയൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വടക്കുംനാഥ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ കഠിന പ്രയത്നം കൂടിയുണ്ട് ഈ ആനയൂട്ടിനു പിന്നില്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും സമിതി അംഗങ്ങളും അടങ്ങുന്ന സംഘം ദീര്‍ഘനാളായി ആനയൂട്ട് കെങ്കേമമാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇനിയുള്ള മുപ്പുതു ദിവസക്കാലം ആരോഗ്യം വീണ്ടെടുക്കാനുള്ള ചിട്ടവട്ടങ്ങളിലാണ് കൊമ്പന്‍മാര്‍. ആയുര്‍വേദവും അലോപ്പതിയും ചേര്‍‍ന്നുള്ള സുഖചികിത്സ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...