കുമ്പഴ : വടക്കുപുറം മുണ്ടാണിശ്ശേരിൽ രാജൻ സാമുവലിന്റെ മകൻ ജോബിൻ.എം.രാജൻ (22) നിര്യാതനായി. സംസ്കാരം മെയ് 18 തിങ്കളാഴ്ച ഉച്ചക്ക് 12 – മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വടക്കുപുറം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ. മാതാവ് വത്സമ്മ രാജൻ. സഹോദരൻ റോബിൻ വടക്കുപുറം (സൗദി അറേബ്യ).
വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോബിന്‍. ഫെബ്രുവരി 27 – ന് രാത്രിയിൽ കൈപ്പട്ടൂർ – പത്തനംതിട്ട റൂട്ടിൽ യാത്ര ചെയ്യുമ്പോൾ രാത്രി ഒൻപതരയോടെ ഓമല്ലൂർ അമ്പലത്തിന് സമീപം മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ ഡിവൈഡറിൽ ഇടിച്ചാണ് തലക്ക് ഗുരുതരമായ ക്ഷതം പറ്റിയത്. അബോധാവസ്ഥയിൽ റോഡിൽ കിടന്ന യുവാവിനെ പോലീസ് എത്തിയാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. തുടന്ന് പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോബിന്‍ ഇന്നലെ രാവിലെയാണ് മരിച്ചത്.
ഫോണ്‍ – 73062 99293