വെച്ചൂച്ചിറയില്‍ നിന്ന് അനധികൃത നാടന്‍ തോക്കും തിരകളും വെടിമരുന്നും പിടിച്ചു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വെച്ചൂച്ചിറ കൊല്ലമുള രാജീവിന്റെ (36) വീട്ടില്‍നിന്നും വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനധികൃതമായി സൂക്ഷിച്ച നാടന്‍തോക്ക് പിടിച്ചെടുത്തു. വെടിമരുന്നുകളും തിരകളും ഉണ്ടായിരുന്നു. രാജീവ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.

ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോ എന്നതും അന്വേഷിക്കും. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയിലാണ് തോക്കും മറ്റും കണ്ടെത്തിയത്. കുറെ നാളുകളായി ഷാഡോ പോലീസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. റെയ്ഡില്‍ ഷാഡോ പോലീസ് എസ്.ഐ ആര്‍. രെഞ്ചു, രാധാകൃഷ്ണന്‍, എഎസ്‌ഐ ഹരിലാല്‍, വില്‍സണ്‍, സിപിഒ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...

വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ,...