ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ ദീർഘദൂര ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. ഇയാളുടെപേരിൽ റെയിൽവേ പോലീസ് കേസുമെടുത്തു. ഹസ്രത്ത് നിസാമുദ്ദീൻ-മൈസൂരു എക്സ്പ്രസിൽ കഴിഞ്ഞദിവസമാണ് സംഭവം. തീപിടിക്കുന്ന വസ്തുക്കൾ ട്രെയിനിനുള്ളിൽ കൊണ്ടുപോകുകയോ വിളക്കുകൾ, മെഴുകുതിരികൾ, ധൂപങ്ങൾ എന്നിവ കത്തിക്കുകയോ ചെയ്യരുതെന്ന് സെൻട്രൽ റെയിൽവേ യാത്രക്കാരോട് അഭ്യർഥിച്ചു. മധ്യപ്രദേശിലെ ഗ്വാളിയറിൽനിന്നുള്ള ഗരീബ എന്ന യാത്രക്കാരനായിരുന്നു ബെർത്തിൽ ദീപം കത്തിച്ചുവെച്ചത്. യാത്രക്കാരനിൽനിന്ന് തീപ്പെട്ടി, ഒരു ധൂപപാത്രം എന്നിവ കണ്ടെടുക്കുകയും ഭൂസാവൽ സ്റ്റേഷനിൽ ഇറക്കിവിടുകയുമായിരുന്നു.

തീപിടിക്കാൻ സാധ്യതയുണ്ടെന്ന് ടി.ടി.ഇ. യാത്രക്കാരനോട് പറഞ്ഞെങ്കിലും പ്രാർഥന കഴിഞ്ഞിട്ട് അണയ്ക്കാമെന്ന് പറയുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ടി.ടി.ഇ.യുടെ മൊബൈൽ ഫോണിലും പകർത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. 1989-ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 153, 145 (ബി) പ്രകാരം യാത്രക്കാരന്റെപേരിൽ കേസ് രജിസ്റ്റർ ചെയ്തതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 153 വ്യവസ്ഥ ചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യയിൽ വൻ അഴിച്ചുപണി ; സംഭാവന എണ്ണാൻ പുതിയ സംവിധാനം ; തീരുമാനവുമായി ക്ഷേത്ര...

0
ന്യൂഡൽഹി: അയോധ്യയിൽ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റിന്റെ...

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...

വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ,...