ക്രിസ്തുമസ് അവധിയിതാ ഇങ്ങെത്തിപ്പോയി. ഇനി അവധി ദിനങ്ങൾ എങ്ങനെ ആഘോഷമാക്കാം എന്ന ചിന്തയിലാകും പലരും. കുടുംബമായൊരു യാത്ര തന്നെയായിരിക്കും പലരുടേയും മനസിൽ. എന്നാൽ ഇപ്പോൾ അങ്ങനെയൊരു യാത്ര ആലോചിക്കണമെങ്കിൽ പോക്കറ്റിൽ അത്യാവശ്യം കാശ് വേണം. എന്നാൽ ചെലവ് കുറഞ്ഞൊരു യാത്ര ഈ സമയം പോകാൻ സാധിക്കുമെങ്കിലോ? ഒന്ന് പോയി നോക്കാമല്ലേ? കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലാണ് ഇത്തരമൊരു യാത്ര ഒരുക്കുന്നത്. ഒന്നിൽ കൂടുതൽ സ്ഥലങ്ങൾ കുറഞ്ഞ പൈസയ്ക്ക് പോയി കണ്ട് മടങ്ങാം എന്നത് തന്നെയാണ് ഈ യാത്രയിലെ പ്രധാന ആകർഷണം. വിശദമായി തന്നെ അറിയാം. 22 നാണ് ക്രിസ്തുമസ് യാത്ര ഒരുക്കിയിരിക്കുനന്ത്. 22 ന് രാത്രിയോടെ യാത്ര പുറപ്പെടും. എട്ടിന് പുറപ്പെട്ട് ക്രിസ്തുമസിന് പുലർച്ചെ നാട്ടിൽ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കുടുംബത്തിന് ഫാമിലി റൂം സൗകര്യം ലഭിക്കും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അടങ്ങിയതാണ് പാക്കേജ്.
ഇനി പോകുന്ന സ്ഥലങ്ങൾ അറിയാം
കുമിളി, തേനിയിലെ മുന്തരിത്തോട്ടം, രാമൽക്കൽമേട്, വാഗമൺ എന്നിവയാണ് സഞ്ചാരികൾക്ക് ആസ്വദിക്കാനാകുക. വലിയ ദൂര വ്യത്യാസത്തിലാണ് ഈ സ്ഥവങ്ങൾ സ്ഥിതി ചെയ്യുന്നത് എന്ന് കൊണ്ട് തന്നെ പലർക്കും ചിലപ്പോൾ ഒറ്റ യാത്രയിൽ ഇവിടങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഇവയെല്ലാം ഒരു യാത്രയിൽ കണ്ടുമടങ്ങാം എന്നതാണ് കെ എസ് ആർ ടി പാക്കേജിന്റെ ഏറ്റവും വലിയ ഗുണം. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പാക്കേജിന് 4430 രൂപയാണ് ചെലവ്.
ക്രിസ്തുമസ് അവധി തേനിയിലെ മുന്തിരിത്തോട്ടത്തിലായാലോ?
RECENT NEWS
Advertisment