മുംബൈ: ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ യുവതാരം വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുക. മലയാളി താരം മുഹമ്മദ് ഇനാനും ടീമിലുണ്ട്. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് പര്യടനം. സന്നാഹ മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. തുടര്‍ന്ന് ഇംഗ്ലണ്ട് അണ്ടര്‍-19 ടീമിനെതിരേ അഞ്ച് യൂത്ത് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കും. ജൂണ്‍ 24-ന് ലോങ്ബറോയില്‍ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമുമായി സന്നാഹ മത്സരം. 27, 30 ജൂലൈ 2, 5, 7 തീയതികളില്‍ ഹൂവിലും നോര്‍താംപ്ടണിലും വോര്‍സ്റ്ററിലുമായി ഏകദിന മത്സരങ്ങള്‍, ജൂലായ് 12-ന് ബെക്കിങ്ഹാമില്‍ ആദ്യ ടെസ്റ്റ്, ടെസ്റ്റ്, ജൂലൈ 23-ന് ചെംസ്‌ഫോഡില്‍ രണ്ടാം ടെസ്റ്റ് എന്നിങ്ങനെയാണ് മത്സരങ്ങള്‍.
ടീം ഇങ്ങനെ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ് സിന്‍ഹ ചാവ്ദ, രാഹുല്‍ കുമാര്‍, അഭിജ്ഞാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍ – വിക്കറ്റ് കീപ്പര്‍), ഹര്‍വംശ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. അംബ്‌രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധാജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോള്‍ജീത് സിങ്. ഇവര്‍ക്ക് പുറമെ പകരക്കാരായി നമന്‍ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലംകൃത് റപോള്‍ (വിക്കറ്റ് കീപ്പര്‍) എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.