വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം കെ.രേഖയ്ക്കു നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനതാ കൾച്ചറൽ സെന്റർ കുവൈത്ത് (ജെ.സി.സി) ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം കഥാകൃത്ത് കെ.രേഖയ്ക്കു നൽകി. മന്ത്രി സജി ചെറിയാൻ പുരസ്കാരദാനം നിർവഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ സംഭാവനകൾ പുതുതലമുറയെ പഠിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ കേരളത്തിലെ ജനങ്ങൾക്കു പാഠമാകണം. ഇത്തരം വിഭജന സമീപനങ്ങളെ നേരിടാൻ സാംസ്കാരികരംഗത്തുള്ളവർ പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ എംപി അധ്യക്ഷനായി. കുവൈത്തിലെ എല്ലാ മേഖലയിലും അംഗീകാരം കിട്ടിയ സംഘടനയാണ് ജെ.സി.സി യെന്നും വിശ്വസാഹിത്യകാരന്റെ പേരിലുള്ള പുരസ്കാരം അർഹതപ്പെട്ടവർക്കുതന്നെയാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

ജെ.സി.സി മിഡിൽ ഈസ്റ്റ് പ്രസിഡന്റ് സഫീർ പി.ഹാരിസ്, എൽ.ജെ.ഡി. ജനറൽ സെക്രട്ടറി ഷെയ്ക് പി.ഹാരിസ്, ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂർ, മുൻ മന്ത്രി വി.സുരേന്ദ്രൻപിള്ള, എൽ.വി ഹരികുമാർ, എൻ.എം നായർ, പനവൂർ നാസർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...