അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങിയിട്ടും അടിസ്ഥാന സൗകര്യങ്ങളോ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പോ ഇല്ലാതെ വീര്‍പ്പുമുട്ടി വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : കോവിഡിന് ശേഷം ശബരിമല ദര്‍ശനത്തിനായി വിവിധ സംസ്ഥാനനങ്ങളില്‍ നിന്നടക്കം അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങിയിട്ടും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പോ ഇല്ലാതെ വീര്‍പ്പുമുട്ടി വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍. കേരളത്തിന് പുറത്തു നിന്ന് ശബരിമല ദര്‍ശനം നടത്തുന്ന അയ്യപ്പന്‍മാര്‍ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളായ ദക്ഷിണകാശി വൈക്കം ശ്രീ മഹാദേവക്ഷേത്രം, കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം, മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യ ക്ഷേത്രമായ ആദിത്യപുരം സൂര്യദേവ ക്ഷേത്രം, പാലാ കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രം എന്നീ ഇടത്താവളങ്ങളിലും ദര്‍ശനം നടത്താറുണ്ട്.

ഈ ക്ഷേത്രങ്ങള്‍ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഷന്‍ ആയതിനാലാണ് തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്‍ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നത്. ന്യൂ ഡല്‍ഹി തിരുവനന്തപുരം കേരള എക് സ്പ്രസ്സ്, തിരുനെല്‍വേലി പാലക്കാട് പാലരുവി എക്സ് പ്രസ്സ് ട്രെയിനുകളില്‍ ആണ് ഇപ്പൊള്‍ അയ്യപ്പഭക്തര്‍ എത്തുന്നത്. എന്നാല്‍ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് ശേഷം ഉള്ള ആദ്യ തീര്‍ഥാടന കാലമായതിനാല്‍ കോട്ടയം വരെ മാത്രമായി ഇത്തവണ ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഈ ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് അത് അനുഗ്രഹമായിരിക്കും.

നിലവിലുള്ള തീവണ്ടികളില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഇന്‍ഫോര്‍മേഷന്‍ സെന്‍്റര്‍, ദര്‍ശനത്തിനുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് സൗകര്യം തുടങ്ങിയവ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ ട്രെയിന്‍ നിര്‍ത്തുന്ന 2,3 പ്ലാറ്റ് ഫോമുകളില്‍ കുടിവെള്ളത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും പ്ലാറ്റ് ഫോം നമ്പര്‍ ഒന്നിലെ ലഘു ഭക്ഷണശാല കോവിഡിന് ശേഷം ഇതേവരെ തുറന്നു പ്രവര്‍ത്തിക്കാത്തതും വിശ്രമകേന്ദ്രവും ശുചിമുറികളും വൃത്തീഹീനമായി തുടരുന്നതും ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാല്‍ ഏറ്റുമാനൂര്‍ എറണാകുളം സംസ്ഥാന പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഒരേ പോലെ പ്രയോജനപ്രദമായിരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...