വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ; രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായചിത്ര ഘോഷയാത്ര 28-ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെപിസിസിയുടെ നേത്യത്വത്തിൽ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി സത്യാഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായ ചിത്രം വഹിച്ചുകൊണ്ട് വൈക്കം സത്യാഗ്രഹ സ്ഥലത്തേക്ക് പ്രയാണം നടത്തുന്നതിന് ഡിസിസി നിർവാഹക സമിതി യോഗം തീരുമാനിച്ചു. മാർച്ച് 28 -ന് കേഴഞ്ചേരി സി.കേശവൻ സ്‌ക്വയറിൽ പൊതു സമ്മേളനത്തോടെ ഛായാ ചിത്ര ഘോഷയാത്ര പര്യടനത്തിന് തുടക്കമാകും.

ജില്ലയിലെ ബ്ലോക്ക്, മണ്ഡലം കേന്ദ്രങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകുന്നതിനും യോഗം തീരുമാനിച്ചു. മാർച്ച് 30-ന് കോട്ടയം വൈക്കത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ ജില്ലയിലെ ബൂത്ത് തലംവരെയുള്ള ഭാരവാഹികളെയും പ്രവർത്തകരെയും പങ്കെടുപ്പിക്കുന്നതിനും നിർവാഹക സമിതി യോഗം തീരുമാനിച്ചു.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന നിർവാഹക സമിതി യോഗം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ എംഎൽഎ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെപിസിസി സെക്രട്ടറിമാരായ എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ ജെറി മാത്യു സാം, പി.എ.അഹമ്മദ് ഷാ, എ.സുരേഷ്‌കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, ടി.കെ.സാജു, സജി കൊട്ടക്കാട്, സതീഷ് ചാത്തംങ്കേരി, എം.ജി കണ്ണൻ, സുനിൽ.എസ്. ലാൽ, കാട്ടൂർ അബ്ദുൾ സലാം, എസ്.ബിനു, സതീഷ്.കെ.പണിക്കർ, കെ.ബി സുരേഷ് കുമാർ, എലിസബത്ത് അബു, പി.ജി ദിലീപ് കുമാർ, നഹാസ് പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...