കോട്ടയം : ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഉത്സവം. അപ്നാ ക്യൂ എന്ന മൊബൈല്‍ ആപ്പിലൂടെ വെര്‍ച്ച്‌വല്‍ ക്യൂ ബുക്കിങ് മുഖേന കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് ദര്‍ശനം ഒരുക്കുന്നത്.
ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 10വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. രാവിലെയും വൈകിട്ടുമാണ് ദര്‍ശന സമയം ഉല്‍സവബലി ഉള്ള ദിവസങ്ങളില്‍ ഉച്ചക്ക് അര മണിക്കൂറും ദര്‍ശനം അനുവദിക്കും. നാലു പേര്‍ക്കാണ് ഒരു ബുക്കിംഗില്‍ പ്രവേശനത്തിന് അനുമതി. ദിവസേന പരമാവധി 3500പേര്‍ക്ക് ദര്‍ശനം നടത്താം. ഡിസംബര്‍ ഒന്‍പതിന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.