തിരുവനന്തപുരം : മലപ്പുറം വളാഞ്ചേരിയിലെ ദേവികയുടെ മരണം ഏറെ ദുഃഖകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ദേവിക പഠിച്ച സ്കൂളില്‍ 25 കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ്, ടിവി സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. ക്ലാസ് അധ്യാപകന് കുട്ടിയെ വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചിരുന്നതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവികയുടെ മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കാത്തതിനാല്‍ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് അച്ഛന് പറഞ്ഞ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. പഞ്ചായത്ത് യോഗത്തില്‍ എല്ലാ വാര്‍ഡിലെയും കുട്ടികളുടെ പ്രശ്നം പരിഹരിക്കാന്‍ പരിപാടി തയാറാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.