വളപട്ടണം പോലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ കത്തിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ കത്തിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ വളപട്ടണം പോലീസ് പിടികൂടി.
ചിറക്കല്‍ പുഴാതിയിലെ ഒരു കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
സ്റ്റേഷന്‍ കോംപൗണ്ടില്‍ നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഇയാള്‍ കത്തിച്ചത്. സ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറയില്‍ അക്രമണ ദൃശ്യങ്ങള്‍ കണ്ടെടുത്തു.

പുഴാതിയില്‍ ഒരു പഴയ കെട്ടിടത്തില്‍ ഇയാള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് വളഞ്ഞു പിടികൂടുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച ഷമീമിന്‍റെ ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. മയക്കുമരുന്ന് – ഗുണ്ടാ കേസുകളിലെ പ്രതിയായ ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പോലീസിനെ വെല്ലുവിളിക്കുന്നത് പതിവാണ്. നേരത്തെ സോഷ്യല്‍ മീഡിയയിലുടെ പോലീസിനെ അക്രമിക്കുമെന്ന് പറഞ്ഞ ഷമീമിനെ പോലീസ് പുതിയ തെരുവിലെ താമസ സ്ഥലത്തു കയറി അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കക്കാട് സ്വദേശിയാണ് ഷമീം

കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് സ്‌റ്റേഷനിലെ ചില പോലീസുകാരുമായി ഷമീം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇയാളുടെ വാഹനം പിടിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വാഹനം വിട്ടുകൊടുക്കാതെ പോലീസ് കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഷമീം ഇയാളുടെത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിച്ചത്. കണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...