കണ്ണൂർ : മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധർമ്മടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയുമായ ഭാഗ്യവതി അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സമൂഹമാധ്യമങ്ങളിൽ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു.
എന്നാല്‍ താന്‍ ഒരുതരത്തിലും പ്രതിയല്ലാത്ത തന്നെ, കുട്ടികളുടെ കൊലപാതകം സംബന്ധിച്ച കേസില്‍ പ്രതിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.