പാലക്കാട് : വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. വിദ്യാർഥികൾക്കായി പോലീസും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്.
വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി
RECENT NEWS
Advertisment