റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്തിലെ വലിയകാവ് – ആറ്റൂർ പടി റോഡിന് ശാപമോക്ഷമായി. 2018 ലെ വെള്ളപ്പൊക്കത്തിൽ പൂർണമായി തകർന്ന് കാൽനടയാത്ര പോലും ദുസഹമായ റോഡ് അങ്ങാടി പഞ്ചായത്ത് വാർഷിക പദ്ധതിയില്‍പ്പെടുത്തി നവീകരിച്ചു. പദ്ധതിയിൽഉള്‍പ്പെടുത്തി ഏഴര ലക്ഷത്തോളം രൂപ മുടക്കിയാണ് റോഡ് നവീകരണം നടത്തിയത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മുൻ എം.എൽ എ.രാജു എബ്രഹാം നിർവഹിച്ചു. അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ ,ബ്ലോക്ക് പഞ്ചായത്തംഗം സുജ ബിനോയി, ഗ്രാമ പഞ്ചായത്തംഗം ബിച്ചു ആൻഡ്രൂസ്, വലിയകാവ് വാർഡ് വികസനസമിതി അംഗങ്ങളായ തമ്പി പാസ്റ്റർ, ഇ.ടി. കുഞ്ഞുമോൻ , ആഷിഷ് കുരുവിള, രാജൻ മാത്യു ഇടമണ്ണിൽ, രാജൻ തൂളിമണ്ണിൽ, തങ്കമ്മ ചരുവിൽഎന്നിവർ പ്രസംഗിച്ചു.
അങ്ങാടി ഗ്രാമ പഞ്ചായത്തിലെ വലിയകാവ് – ആറ്റൂർ പടി റോഡിന് ശാപമോക്ഷം
RECENT NEWS
Advertisment