തോട്ടപ്പുഴശ്ശേരി : വെള്ളങ്ങൂർ പൂഴിക്കുന്ന് ദേവിക്ഷേത്രത്തിലെ വലിയപടയണി ഇന്ന് നടക്കും. രാത്രി 9.30-ന് ക്ഷേത്രത്തിനുള്ളിൽനിന്നും മേൽശാന്തി ചൂട്ടിലേക്ക് ദീപം പകർന്നു നൽകിയശേഷം കളരിയാശാൻ ബിജുകുമാർ ചൂട്ടുവെയ്ക്കും. അതിനുശേഷം ചൂട്ടുവലത്തു നടത്തും. കല്ലുപ്പാറ രമേശ് ഗണഗന്റെ നേതൃത്വത്തിൽ എഴുതിവെച്ച കോലം ദക്ഷിണ നൽകി കളരിയാശാൻ ഏറ്റുവാങ്ങും. അതേസമയം കാച്ചിഎടുത്ത തപ്പിൽ പടയണി കലാകാരൻമാർ തപ്പുമേളം നടത്തും. രാത്രി 10.30-ന് കത്തിജ്വലിക്കുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ ചെണ്ടമേളത്തിെന്റയും വഞ്ചിപാട്ടിന്റെയും അകമ്പടിയോടെ വെള്ളങ്ങൂർ എൻ.എസ്.എസ്. കരയോഗമന്ദിരത്തിൽനിന്നും കോലം എതിരേൽപ്പ് നടക്കും. എതിരേൽപ്പ് ക്ഷേത്രത്തിൽ എത്തിയശേഷം കാപ്പൊലിക്കൽ. തുടർന്ന് നിരത്തിതുള്ളൽ, താവടി, പുലവൃത്തം. അതിനുശേഷം കോലങ്ങളുടെ വരവാണ്. ആദ്യം എത്തുന്നത് ശിവകോലമാണ്. തുടർന്നു പിശാച്, പക്ഷി, മറുത, സുന്ദരയക്ഷി, മാടൻ, കാലൻ, ഭൈരവി തുടങ്ങിയ കോലങ്ങൾ തുള്ളി ഒഴിയും. ഇതിനിടയിൽ അരക്കിയക്ഷിയുടെയും ശൂർപ്പണഖ കോലത്തിന്റെയും വരവാണ്. പടവെട്ടുനടന്നപ്പോൾ ചോരവീണെന്നും ആ ചോരയിൽനിന്നും രണ്ടു ഘോരദേവതമാർ ഉണ്ടായിയെന്നും അതാണ് അരക്കിയക്ഷി എന്നുമാണ് സങ്കല്പം. ശ്രീഭദ്ര പടയണി സംഘത്തിലെ 40 കലാകാരൻമാരാണ് പടയണിക്കു നേതൃത്വം കൊടുക്കുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033