തിരുവനന്തപുരം: വലിയതുറ പോലീസ് സ്റ്റേഷന് പിന്നില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍. പോലീസ് തൊണ്ടി മുതലായി പിടിച്ചെടുത്ത 20 ഓളം വാഹനങ്ങളാണ് കത്തി നശിച്ചത്. എന്നാല്‍ എങ്ങനെയാണ് വാഹനങ്ങള്‍ കത്തിയത് എന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം കാടുകയറിയ അവസ്ഥയിലാണ്. ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ഇവിടെ തന്നെയാണ്. പോലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടല്ല. അതുകൊണ്ടു തന്നെ എങ്ങനെ തീപിടിച്ചുവെന്നത് വ്യക്തമല്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളുവെന്ന് വലിയതുറ സി.ഐ പറഞ്ഞു.
വലിയതുറ പോലീസ് സ്റ്റേഷന് പിന്നില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍
RECENT NEWS
Advertisment