വാൽപ്പാറ അപകടം ; ആർടിഒ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : വാൽപ്പാറയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കൂടുതൽ പരിശോധനയ്ക്ക്‌ ശേഷമേ നിഗമനങ്ങളിൽ എത്തിച്ചേരാനാകൂവെന്ന്‌ അന്വേഷണം നടത്തുന്ന തമിഴ്‌നാട്‌ ആർടിഒ സംഘം. അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലറിന്റെ അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ആളിയാർ സ്റ്റേഷനിലെത്തിച്ചു. വാഹനത്തിന്റെ ആർസി ബുക്ക്‌, ഉടമസ്ഥത തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളൂ. പോസ്റ്റ്‌മോർട്ടം വേഗത്തിൽ പൂർത്തിയാക്കിയതിനാൽ മരണപ്പെട്ടവരുടെ ആധാർകാർഡ്‌ ഉൾപ്പെടെയുള്ള രേഖകൾ ശേഖരിച്ച്‌ എഫ്‌ഐആർ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്‌. സംഭവസ്ഥലത്തെത്തി ആർടിഒ പരിശോധന നടത്തി ദൃക്‌സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്‌. അപകടസമയത്ത്‌ വാഹനമോടിച്ചതാരെന്ന്‌ പരിക്കേറ്റ്‌ ചികിത്സയിലുള്ളവരുടെ മൊഴിയെടുത്ത ശേഷം മാത്രമേ സ്ഥിരീകരിക്കാനാകുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സ്കൂൾ വാൻ ഡ്രൈവർ ന‍ൗഷാദാണ്‌ 16–ാം വളവിന്‌ ശേഷം വാഹനമോടിച്ചതെന്നാണ്‌ ലഭിച്ച പ്രാഥമിക വിവരം. തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ വ്യാഴാഴ്‌ച മാത്രമേ കൃത്യമായ റിപ്പോർട്ടുകൾ സർക്കാരിന്‌ കൈമാറൂവെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറഞ്ഞു. കോയമ്പത്തൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നുപേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്‌. സ്കൂൾ വാൻ ഡ്രൈവർ ന‍ൗഷാദും ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ്‌ ഫാഹിസും അപകടനില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...