കോന്നി : ധർമ്മത്തെ രക്ഷിക്കുക എന്നത് എല്ലാവരുടെയും കർത്തവ്യമാണെന്നും അങ്ങനെ ധർമ്മത്തെ രക്ഷിക്കുന്നവരെ ധർമ്മം രക്ഷിക്കുമെന്നാണ് വേദങ്ങൾ പറയുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
വിദ്യാഭാസ സാമൂഹിക സാമ്പത്തിക മേഖലകൾ ഉൾപ്പെടെ സർവ്വ മേഖലകളിലും ഉയർച്ചയിലെത്തുമ്പോളാണ് രാഷ്ട്രം പരംവൈഭവത്തിൽ എത്തുന്നത്. നമ്മുടെ നാടിന്റെ വൈഭവത്തിനു വേണ്ടി പ്രവർത്തിക്കുക നമ്മുടെ കർത്തവ്യമാണ് എന്നും അദ്ധേഹം പറഞ്ഞു. കോന്നി ഹിന്ദുമത കൺവൻഷന്റെ സമാപന സമ്മേളനത്തിൽ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം. കോന്നി സേവാകേന്ദ്രം ചെയർമാൻ സി എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നാലു ദിവസമായി നടന്നു വന്ന സമ്മേളനം ധ്വജാവരോഹണത്തോടെ സമാപിച്ചു. ആനന്ദ് കെ നായർ, ജി.രാമകൃഷ്ണപിള്ള , ആർ രാമചന്ദ്രൻ നായർ, ചിറ്റൂർ കണ്ണൻ, ശരത്ചന്ദ്രൻ എൻ.ബി.സുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.