വഞ്ചിപ്പാട്ട് പഠനകളരി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്‍മുള: പള്ളിയോട സേവാ സംഘവും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠനകളരി ആരംഭിച്ചു. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോട കരകളെ ഉൾപ്പെടുത്തി മൂന്നു മേഖലകളിലായിട്ടാണ് തുടങ്ങിയത്. കിഴക്കൻ മേഖലയിൽ പഠന കളരി ചെറുകോൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വെച്ച് പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി ആർ പിള്ളയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാറാ തോമസും മധ്യ മേഖലയിൽ ആറന്മുള പാഞ്ചജന്യത്തിൽ വെച്ച് പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ എസ് രാജന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാറും പടിഞ്ഞാറൻ മേഖലയിൽ ചെങ്ങന്നൂർ പുതുക്കുളങ്ങര ക്ഷേത്രത്തിൽ വെച്ച് വൈസ് പ്രസിഡന്റ്‌ സുരേഷ് വെൺപാലയുടെ അധ്യക്ഷതയിൽ എന്‍.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡൻറ് സുകുമാരപ്പണിക്കരും ഉദ്ഘാടനം നിർവഹിച്ചു.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് കളരിയിൽ പങ്കെടുക്കുന്ന 400 ൽ പരം കുട്ടികൾ തിരുവാറന്മുള ക്ഷേത്രസന്നിധിയിൽ പരമ്പരാഗത വേഷത്തിൽ വഞ്ചിപ്പാട്ട് പാടി സമർപ്പിക്കുന്നതാണ്. തുടർന്ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. കളരിയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും പരിതോഷികങ്ങളും വിതരണം നടത്തുന്നതാണെന്ന് പള്ളിയോടാസേവസംഘം പ്രസിഡന്റ്‌ കെ എസ് രാജൻ, സെക്രട്ടറി പാർത്ഥസാരഥി ആർ പിള്ള, വൈസ് പ്രസിഡന്റ്‌ സുരേഷ് വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ്‌ ചെറുകോൽ,ജനറൽ കൺവീനർ രതീഷ് ആർ മോഹൻ എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രശസ്ത മലയാള ചലച്ചിത്ര താരം സലിം കുമാർ വിടവാങ്ങി

0
കൊച്ചി: പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ...

പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് ; രാജസ്ഥാൻ പോലീസിന്റെ നിർണ്ണായക റെയ്ഡിൽ അഞ്ച് പ്രതികൾ പിടിയിലായി

0
ജയ്പൂര്‍: പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച അഞ്ച് പേരെ രാജസ്ഥാനില്‍ പൊലീസ്...

പലസ്തീൻ കുടുംബത്തിന് നേരെ ഇസ്രായേൽ സേനയുടെ വെടിവെയ്പ്പ്; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

0
റാമല്ല: വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍...

തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; 17 കാരന് ദാരുണാന്ത്യം, പ്രതികൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി...