തിരുവനന്തപുരം: വന്ദേഭാരത് സ്റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗും സിപിഎമ്മും പ്രതിഷേധത്തിലേക്ക്. വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്സ്പ്രസ്,പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയത്തിൽ മാറ്റം വരുത്തി. ഇന്നും നാളെയും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി. ആദ്യ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നു. രണ്ടാമത്തെ തവണ നിർത്തിയിരുന്നില്ല. തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. സിപിഎം ഇന്ന് വൈകീട്ട് തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നുണ്ട്. യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറത്തെ പ്രധാനപ്പെട്ട സ്റ്റേഷനായിട്ടും ഇതുവഴി കടന്നു പോകുന്ന പല പ്രധാനപ്പെട്ട ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ്പില്ലാത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനവും വന്ദേഭാരത് ഉദ്ഘാടനവും കണക്കിലെടുത്ത് ഇന്നും നാളെയും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയും നാളത്തെ കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം – ഗുരുവായൂർ സ്പെഷലും, ഷൊർണൂർ കണ്ണൂർ മെമുവും റദ്ദാക്കി.
ഇന്നത്തെ കണ്ണൂർ – എറണാകുളം എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയിൽ എന്നിവ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈ മെയിലിന്‍റെ മടക്കയാത്ര തൃശ്ശൂരിൽ നിന്നായിരിക്കും. ഇന്നും നാളെയും ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം – തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ – കൊച്ചുവേളി ട്രെയിൻ നേമം വരെ മാത്രമേ സർവീസ് നടത്തൂ.
വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയത്തിൽ മാറ്റം. ഏപ്രിൽ 28 മുതൽ രാവിലെ 5.25നാണ് തിരുവനന്തപുരത്ത് നിന്ന് വേണാട് എക്സ്പ്രസ് പുറപ്പെടുക. കായംകുളം വരെയാണ് സമയമാറ്റം. കൊല്ലം മുതൽ എറണാകുളം ടൗൺ വരെയാണ് പാലരുവി എക്സ്പ്രസിന്‍റെ സമയമാറ്റം. പാലരുവി എക്സ്പ്രസ് 4.35ന് പകരം 5 മണിക്കായിരിക്കും കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52ന് പകരം 8.50ന് എത്തും. തിരിച്ചുളള സമയക്രമത്തിൽ മാറ്റമില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033