നെറ്റ്ഫ്ലിക്സിന്റെ പേരിൽ വ്യാജ ഇമെയിലയച്ച് പണം തട്ടുന്നുവെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

വ്യാജ ഇമെയിലുകളിലൂടെ തട്ടിപ്പുകാർ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളെ കബളിപ്പിച്ച് പേയ്മെന്റ് വിശദാംശങ്ങൾ മോഷ്ടിക്കുന്നതായി ചെക്ക് പോയിന്റ് റിസർച്ചിൽ നിന്നുള്ള റിപ്പോർട്ട് വെളിപ്പെടുത്തി. ബ്രാൻഡ് ഫിഷിങ് ആക്രമണം സാധാരണമാണെന്നും മൈക്രോസോഫ്റ്റ് , ഗൂഗിൾ, ലിങ്ക്ഡ്ഇൻ, വാൾട്ട്മാർട്ട് തുടങ്ങിയ കമ്പനികളും ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നുണ്ട്. 2023ന്റെ ആദ്യമാണ് ഉപയോക്താക്കളെ കബളിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ബ്രാൻഡിങ്ങുള്ള വ്യാജ മെയിലുകൾ സജീവമായത്.

ജനുവരി മുതൽ മാർച്ച് വരെ, അക്കൗണ്ടുകൾ താല്ക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചുള്ള ഇമെയിലുകൾ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സ് തന്നെ ഉപയോക്താക്കൾക്ക് അയച്ചതാണെന്നാണ് പലരും കരുതിയത്. ഇമെയിലിന്റെ സബ്ജക്റ്റ് ലൈൻ “അപ്‌ഡേറ്റ് ആവശ്യമാണ് – അക്കൗണ്ട് ഹോൾഡ് ഓൺ” എന്നതായിരുന്നു. കൂടാതെ അടുത്ത ബില്ലിംഗ് സൈക്കിളിനുള്ള പേയ്‌മെന്റ് അക്സപ്പ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഉപയോക്താവിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് താൽക്കാലികമായി പ്രവർത്തന രഹിതമായെന്നും മെയിലിൽ പറയുന്നു. സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുന്നതിനുള്ള ലിങ്കും പേയ്‌മെന്റ് വിശദാംശങ്ങൾ നൽകാൻ ഉപയോക്താവിനോട് അഭ്യർത്ഥിക്കുന്നതും വ്യാജ ഇമെയിലിൽ ഉൾപ്പെടുന്നു.

ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ https://oinstitutoisis[.]com/update/login/ എന്ന വെബ്‌സൈറ്റിലേക്ക് എത്തപ്പെടും. ഇങ്ങനെയാണ് നിങ്ങളുടെ പണം നഷ്ടമാകുന്നത്. support@bryanadamstribute[.]dk എന്ന വിലാസത്തിൽ നിന്നാണ് മെയിൽ അയച്ചതെന്ന് റിപ്പോർട്ടിലുണ്ട്. ഇത്തരം മെയിലുകളിൽ നിന്ന് സന്ദേശം എത്തിയാൽ പരമാവധി അവഗണിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഉപയോക്താക്കൾ തങ്ങളുപയോഗിക്കുന്ന സേവനങ്ങളുടെ മെയിലുകളെ കുറിച്ച് ആശങ്കയുള്ളവരായിരിക്കും. ഉദാഹരണമായി നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് സസ്‌പെൻഷനും അതിന്റെ സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കലും സംബന്ധിച്ച് ഒരു ഇമെയിൽ ലഭിച്ചാൽ ആദ്യം ആപ്പ് പരിശോധിക്കണം. കൂടാതെ അവരുടെ ഔദ്യോഗിക വെബ്സൈറ്റും ചെക്ക് ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...