തിരുവനന്തപുരം: പരീക്ഷണ ഓട്ടത്തിനിടെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലെ പി എല്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്. പരീക്ഷണ ഓട്ടത്തിനിടെ പത്ത് മിനിറ്റാണ് വന്ദേഭാരത് വൈകിയത്. പിറവത്ത് വേണാട് എക്സ്പ്രസിന് ആദ്യം സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്നാണ് വന്ദേഭാരത് എക്സ്പ്രസ് വൈകിയത്.
കണക്കുകൂട്ടിയതിനേക്കാള്‍ മിനിട്ടുകള്‍ വൈകിയാണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയത്. ഈ വിഷയത്തില്‍ ദക്ഷിണറെയില്‍വേ അധികൃതര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ചീഫ് കണ്‍ട്രോളര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പിറവം സ്റ്റേഷനില്‍ വേണാട് എക്സ്പ്രസ് എത്തിയതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. വേണാടില്‍ കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും. പരീക്ഷണ ഓട്ടത്തിലെ ശരാശരി വേഗം 70 കിലോ മീറ്റര്‍ ആണ്. പല സര്‍വീസുകളെയും പിടിച്ചിട്ടാണ് വന്ദേഭാരത് പരീക്ഷണയോട്ടം നടത്തിയത്.