വന്ദേ ഭാരത് വൈകി ; റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പരീക്ഷണ ഓട്ടത്തിനിടെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലെ പി എല്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്. പരീക്ഷണ ഓട്ടത്തിനിടെ പത്ത് മിനിറ്റാണ് വന്ദേഭാരത് വൈകിയത്. പിറവത്ത് വേണാട് എക്സ്പ്രസിന് ആദ്യം സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്നാണ് വന്ദേഭാരത് എക്സ്പ്രസ് വൈകിയത്.

കണക്കുകൂട്ടിയതിനേക്കാള്‍ മിനിട്ടുകള്‍ വൈകിയാണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയത്. ഈ വിഷയത്തില്‍ ദക്ഷിണറെയില്‍വേ അധികൃതര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ചീഫ് കണ്‍ട്രോളര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പിറവം സ്റ്റേഷനില്‍ വേണാട് എക്സ്പ്രസ് എത്തിയതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. വേണാടില്‍ കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും. പരീക്ഷണ ഓട്ടത്തിലെ ശരാശരി വേഗം 70 കിലോ മീറ്റര്‍ ആണ്. പല സര്‍വീസുകളെയും പിടിച്ചിട്ടാണ് വന്ദേഭാരത് പരീക്ഷണയോട്ടം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...