ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്റൈനില്‍നിന്ന് കേരളത്തിലേക്ക് ഒരു സര്‍വ്വീസ് കൂടി അനുവദിച്ചു. ജൂലൈ 27ന് ഉച്ചക്ക് 1.40ന് കോഴിക്കോട്ടേക്കാണ് സര്‍വ്വീസ്.
നാലാം ഘട്ടത്തില്‍ അധിക സര്‍വ്വീസായാണ് ഈ വിമാനം അനുവദിച്ചത്. 28ന് കൊച്ചിയിലേക്കും സര്‍വ്വീസ് നടത്തുന്നുണ്ട്. നാലാം ഘട്ടത്തില്‍ ജൂലൈ 14ന് കൊച്ചിയിലേയ്ക്കാണ് ബഹ്റൈനില്‍നിന്ന് കേരളത്തിലേക്കുള്ള അവസാന സര്‍വ്വീസ് നടത്തിയത്.