വണ്ടിപ്പെരിയാർ കേസ് ; മിഠായി വാങ്ങാറില്ലെന്ന വാദം കള്ളമെന്ന് കടയുടമ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വണ്ടിപ്പെരിയാർ പോക്സോ കൊലപാതകക്കേസിൽ കോടതി സുപ്രധാന തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ട അർജുനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷി. കുട്ടിക്ക് നൽകാൻ മിഠായി വാങ്ങിയിരുന്നില്ലെന്ന അർജുന്റെ വാദം തെറ്റാണെന്ന് വണ്ടിപ്പെരിയാറിലെ കടയുടമയായ സ്ത്രീ പറഞ്ഞു. മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിരുന്നെന്നാണ് കടയുടമയുടെ വെളിപ്പെടുത്തൽ. മിഠായി വാങ്ങാൻ മാത്രമായാണ് ഇയാൾ സ്ഥിരമായി കടയിലെത്തിയിരുന്നതെന്നും കടയുടമ പറയുന്നു.

അർജുൻ അധികം സംസാരിക്കാത്ത ആളാണെന്നാണ് കടയുടമയായ സ്ത്രീ പറയുന്നത്. അർജുൻ സ്ഥിരമായി മിഠായി വാങ്ങി കുട്ടിയ്ക്ക് കൊടുക്കുമായിരുന്നെന്ന് അർജുന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പറഞ്ഞിരുന്നതാണെങ്കിലും അർജുൻ ഇതെല്ലാം കോടതിയിൽ നിഷേധിക്കുകയായിരുന്നു. കുട്ടി മരിച്ചതിനുശേഷം കുറച്ച് ദിവസത്തേക്ക് അർജുൻ കടയിൽ വന്നിരുന്നില്ലെന്നും കടയുടമ പറയുന്നു. അർജുനെ കോടതി വെറുതെവിട്ടതിൽ കടയുടമ അതൃപ്തി പ്രകടിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...