ഇടുക്കി: വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ സിപിഎം നേതാക്കളുടെ അതിക്രമം. എസ്ഐ ഉള്‍പ്പടെ നാലു പോലീസുകാര്‍ക്കു നേരെയാണ് സിപിഎം നേതാക്കള്‍ തട്ടിക്കയറുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കിയത്. ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് പോലീസ് പിടികൂടിയതാണ് കാരണം. പോലീസുകാരെ വീട്ടില്‍ കയറി ആക്രമിക്കുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കി.
ഇരുപതോളം ബൈക്കുകള്‍ പോലീസ് പിടികൂടി കൊണ്ടു വന്നതില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ബൈക്കുകളും ഉണ്ടായിരുന്നു. ഇത് പിഴ ഈടാക്കാതെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കള്‍ എത്തിയത് . പോലീസ് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വീട്ടില്‍ കയറി വെട്ടുമെന്ന് പറയുകയും അസഭ്യം വിളിക്കുകയും ചെയ്തു. പരാതി ഉന്നയിച്ചിട്ടും മേലുദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നു പോലീസുകാര്‍ പറയുന്നു.