തണ്ണിത്തോട് : ശബ്ദമില്ലാത്ത സമൂഹത്തെ ആത്മീയ സമൂഹ പുരോഗതിയിലേക്ക് നയിച്ച പുരോഹിതനായിരുന്നു വന്ദ്യ പി എ ശമുവേൽ അച്ചൻ എന്ന് മന്ത്രി വീണ ജോർജ്. സഭയ്ക്കും സമൂഹത്തിനും അച്ചൻ നൽകിയ സംഭവനകൾ ആർക്കും ഒരിക്കലും മറക്കാൻ ആകുന്നതല്ല എന്ന് മന്ത്രി പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ സംഘടിപ്പിച്ച പി എ ശമുവേൽ അച്ചൻ അനുസ്മരസമ്മേളനത്തിൻ്റെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. ഡോക്ടർ പ്രകാശ് പി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മൊത്രപോലിത്താ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി.
ഒരു നാടിൻ്റെ മുഴുവൻ അത്മിക ഗുരുവായി പി എ ശമുവേൽ അച്ചന് മാറുവാൻ സാധിച്ചു എന്നത് ഏറെ അഭിമാനകരമാണ് എന്നും ഇന്നും അച്ചനെ പൊതു സമൂഹം ഓർക്കുന്നത് അച്ചൻ്റെ പ്രവർത്തനങ്ങൾ കൊണ്ട് ആണ് എന്ന് മെത്രപോലിത്താ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. അഡ്വ. ജെനിഷ് കുമാർ എം എൽ എ, വെരി റവ ജോർജ് മാത്യു, റവ ഡെയിൻസ് പി സാമുവേൽ, ഫാദർ ഓ എം ശമുവേൽ, ഫാദർ ജോൺ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം വി അമ്പിളി അനീഷ് തോമസ് വാനിയേത്ത്, എൽഎം മത്തായി എന്നിവർ പ്രസംഗിച്ചു. വന്യ പി എ ശമുവേൽ അച്ചൻ്റെ പേരിൽ ഉള്ള ശ്രേഷ്ഠ അദ്ധ്യപക അവർഡ് നേടിയ ബിനു കെ സാം, ഡോ പ്രെഫ ബിനോയി ടി തോമസ് എന്നിവർക്ക് അവാർഡുകൾ സമ്മേളനത്തിൽ സമ്മനിച്ചു.