Wednesday, March 26, 2025 4:12 pm

വനിതാ മിത്ര കേന്ദ്രം-ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം ഏപ്രില്‍ 15ന് ; 80 വനിതകള്‍ക്ക് താമസ സൗകര്യം – കുഞ്ഞുങ്ങള്‍ക്ക് ഡേ കെയര്‍ സെന്റര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട കണ്ണങ്കരയില്‍ ആരംഭിക്കുന്ന 80 വനിതകള്‍ക്ക് താമസ സൗകര്യം ലഭിക്കുന്ന വനിതാ മിത്ര കേന്ദ്രത്തിന്റെയും ഡേ കെയര്‍ സെന്ററിന്റെയും ഉദ്ഘാടനം ഏപ്രില്‍ 15ന് രാവിലെ 11ന് നടക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഹോസ്റ്റല്‍ ഉദ്ഘാടനം നിര്‍വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്കുള്ള വായ്പാ വിതരണം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. വനിതകള്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വനിതാ വികസന കോര്‍പറേഷന്‍ വനിതാ മിത്ര കേന്ദ്രം ഹോസ്റ്റലുകളും കുഞ്ഞുങ്ങള്‍ക്കുള്ള ഡേ കെയര്‍ സെന്ററുകളും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വനിതാ വികസന കോര്‍പറേഷന്‍ മികച്ച നിലയില്‍ വനിതാ ഹോസ്റ്റലുകള്‍ നടത്തി വരുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലൂരിലെ ലഹരിക്കടത്ത് കേസ് ; 10 വർഷം തടവും പിഴയും വിധിച്ച് കോടതി

0
കൊച്ചി: കൊച്ചി കലൂരിൽ 330 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ മൂന്നുപേർക്ക്...

മെസിയും അർജന്റീനയും കേരളത്തിലെത്തുമെന്ന് ടീമിന്റെ ഒഫീഷ്യൽ സ്പോൺസർ

0
കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം സ്ഥിരീകരിച്ച് അർജന്റീനയുടെ ഒഫീഷ്യൽ...

ആശ – അംഗനവാടി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് നിരാഹാര സമരത്തിന് ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ...

0
ഇലന്തൂർ : സെക്രട്ടറിയേറ്റ് പടിക്കൽ 43 ദിവസമായി നിരാഹാര സമരം നടത്തുന്ന...

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി ; നാല് പേർ പിടിയിൽ

0
തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം...