വനിതാ മിത്ര കേന്ദ്രം-ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം ഏപ്രില്‍ 15ന് ; 80 വനിതകള്‍ക്ക് താമസ സൗകര്യം – കുഞ്ഞുങ്ങള്‍ക്ക് ഡേ കെയര്‍ സെന്റര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട കണ്ണങ്കരയില്‍ ആരംഭിക്കുന്ന 80 വനിതകള്‍ക്ക് താമസ സൗകര്യം ലഭിക്കുന്ന വനിതാ മിത്ര കേന്ദ്രത്തിന്റെയും ഡേ കെയര്‍ സെന്ററിന്റെയും ഉദ്ഘാടനം ഏപ്രില്‍ 15ന് രാവിലെ 11ന് നടക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഹോസ്റ്റല്‍ ഉദ്ഘാടനം നിര്‍വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്കുള്ള വായ്പാ വിതരണം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. വനിതകള്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വനിതാ വികസന കോര്‍പറേഷന്‍ വനിതാ മിത്ര കേന്ദ്രം ഹോസ്റ്റലുകളും കുഞ്ഞുങ്ങള്‍ക്കുള്ള ഡേ കെയര്‍ സെന്ററുകളും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വനിതാ വികസന കോര്‍പറേഷന്‍ മികച്ച നിലയില്‍ വനിതാ ഹോസ്റ്റലുകള്‍ നടത്തി വരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...