കോഴിക്കോട് : എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയ ‘ഹരിത’ ഭാരവാഹികള്‍ വനിത കമീഷന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം. സെപ്റ്റംബര്‍ ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, മലപ്പുറത്ത് ഹാജരാകാന്‍ പ്രയാസമുണ്ടെന്നും കോഴിക്കോട് സിറ്റിങ്ങില്‍ പങ്കെടുക്കാമെന്നുമാണ് ഭാരവാഹികള്‍ അറിയിച്ചത്.
കമീഷന് ലഭിച്ച പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുക്കുകയും ഭാരവാഹികളില്‍നിന്ന് െമാഴിയെടുക്കുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സിറ്റി പൊലീസ് മേധാവിക്ക് കൈമാറും.
അതിനിടെ, ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് കമീഷനില്‍ നല്‍കിയ പരാതിയില്‍ ഹരിത ഭാരവാഹികള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം എട്ടിന് ചേരുന്ന ഉന്നതാധികാര സമിതി യോഗം തുടര്‍നടപടി കൈക്കൊള്ളും.