വയോധികയെ അധിക്ഷേപിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധം ; പത്തനംതിട്ട ജില്ലയില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ വിട്ടുനിന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍  : എണ്‍പത്തി ഏഴ് വയസ്സുള്ള പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയെ അധിക്ഷേപിച്ചെന്ന സംഭവം വിവാദമായതിനു പിന്നാലെ ജില്ലയില്‍ നടന്ന അദാലത്തില്‍ നിന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ വിട്ടുനിന്നു.

എം.സി.ജോസഫൈനു പകരം ജില്ലയുടെ ചുമതലയുള്ള കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. പരാതിക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മയും അദാലത്തിനെത്തിയില്ല. അധ്യക്ഷ എത്തുമെന്നറിഞ്ഞ് സംരക്ഷണം നല്‍കുന്നതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് പോലീസും നിലയുറപ്പിച്ചിരുന്നു.

വീട്ടില്‍ കയറി അയല്‍വാസി ലക്ഷ്മിക്കുട്ടിയമ്മയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ച് വനിതാ കമ്മിഷനു നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ബന്ധു വിളിച്ചപ്പോഴാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ ലക്ഷ്മിക്കുട്ടിയമ്മയെ അധിക്ഷേപിച്ച സംഭവമുണ്ടായത്. പരാതി ഇന്നലെ നടന്ന അദാലത്തില്‍ പരിഗണിച്ചെങ്കിലും ആരും എത്താതിരുന്നതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അതേസമയം ലക്ഷ്മികുട്ടിയമ്മയുടെ പരാതിയുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലുള്ളതായതിനാല്‍ വനിതാ കമ്മിഷനു പരിഹരിക്കാന്‍ പറ്റുന്നതല്ലെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...