തിരുവനന്തപുരം : വനിത കമ്മീഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് എം.സി. ജോസഫൈൻ രാജിവെച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കടം വാങ്ങിച്ച് കടക്കെണിയിലായ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചുചെന്ന് അവർക്ക് വീണ്ടും ഒരു ഭാരമാകരുതെന്ന് വിചാരിച്ചാണ് പല പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്നത്. ആ ഘട്ടത്തിലാണ് വനിത കമ്മീഷൻ പോലൊരു സ്ഥാപനം ഈ പാവപ്പെട്ട പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തേണ്ടത്. ഞങ്ങൾക്ക് നിങ്ങളുണ്ട്. നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങളുണ്ടാകും. നിങ്ങൾക്ക് താങ്ങായി തണലായി ഞങ്ങളുണ്ടാകും എന്ന് ആത്മവിശ്വാസം കൊടുക്കേണ്ട ഒരു സ്ഥാപനത്തിന്റെ ഏറ്റവും ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഇത്തരമൊരു പ്രസ്താവന നടത്തിയത് ആ സ്ഥാപനത്തിന്റെ സവിശേഷതയെയും അതിന്റെ നിലനിൽപിനെയും ബാധിക്കുന്ന തരത്തിലാണ്- സതീശൻ പറഞ്ഞു.