കൊവിഡ് മൂന്നാം തരംഗം ; സാമ്പത്തിക പാക്കേജുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപതിനായിരം കോടി രൂപയുടേതാണ് സാമ്പത്തിക പാക്കേജ്. ആരോഗ്യ – ധനകാര്യ മന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്.

രണ്ടാം തരംഗം നിയന്ത്രണ വിധേയമായെങ്കിലും രാജ്യത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ആരോഗ്യ ധനകാര്യ മന്ത്രാലയങ്ങള്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഒരുക്കുന്നത്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഊന്നല്‍.

അടിസ്ഥാന സാമ്പത്തിക മേഖലയിലെ പദ്ധതികളും ആലോചനയുണ്ട്. ഒന്നാം തരംഗം സമയത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടയതും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമുള്ള പദ്ധതിയുടെ കാലാവധി നീട്ടിയത് ഒഴിച്ചാല്‍ മറ്റ് ആശ്വാസ പാക്കേജുകള്‍ ഉണ്ടായിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...