പത്തനംതിട്ട : കേരള വനിതാ കമ്മിഷന്‍റെ പത്തനംതിട്ട ജില്ലയിലെ മെഗാ അദാലത്ത് ജനുവരി 28 രാവിലെ 10.30 മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച് പത്ത് വയസിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നതു കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
കേരള വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് നാളെ (28) പത്തനംതിട്ടയില്‍
RECENT NEWS
Advertisment