വന്നേരി പങ്ങം അപ്പുണ്ണി വധക്കേസ് പ്രതി 32 വര്‍ഷത്തിനുശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പെരുമ്പടപ്പ് വന്നേരിയിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പങ്ങം മായക്കര അപ്പുണ്ണി വധക്കേസിലെ പ്രതി 32 വർഷത്തിനുശേഷം പോലീസ് പിടിയിൽ. പാലക്കാട് ആലത്തൂർ ചൂലനൂർ സ്വദേശി കൃഷ്ണൻ (കൃഷ്ണകുമാർ-59) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. അപ്പുണ്ണി വധക്കേസിലെ ഒന്നാം പ്രതി വന്നേരി പങ്ങം ഗോപിയുടെ വീട്ടിൽ ജോലിക്കാരനായിരുന്ന കൃഷ്ണകുമാർ കേസിലെ ഒൻപതാം പ്രതിയാണ്. 1993-ൽ കേരള രാഷ്ട്രീയത്തിൽ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു വന്നേരി പങ്ങം സ്വദേശി അപ്പുണ്ണിയുടേത്. തൃശ്ശൂർ ഡിഐജിയുടെ നിർദേശപ്രകാരം നടത്തുന്ന ലോങ് പെൻഡിങ് സ്പെഷ്യൽ ഡ്രൈവിലാണ് പ്രതി പിടിയിലായത്. മലപ്പുറം പോലീസ് മേധാവി വിശ്വനാഥൻ നൽകിയ പ്രത്യേക നിർദേശപ്രകാരം തിരൂർ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡാണ് പ്രതിയെ ആലത്തൂർ ചൂലനൂരിൽനിന്ന് പിടികൂടിയത്.

പെരുമ്പടപ്പ് ഇൻസ്പെക്ടർ സി.വി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, ജെറോം, വിഷ്ണു നാരായൺ, ജോഷില എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അപ്പുണ്ണി കൊലപാതകത്തിനുശേഷം ഒൻപതാം പ്രതിയായ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി സ്പെഷ്യൽ സ്‌ക്വാഡ് ആയിരത്തോളം ഫോൺ നമ്പറുകൾ പരിശോധിക്കുകയും, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു ; ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

0
എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ...

കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം ; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

0
കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. 15 കിലോ...