റാന്നി: പ്രകൃതിവിരുദ്ധ പീഢനത്തിന് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. നാറാണംമൂഴി പഞ്ചായത്തിലെ നാലാം വാര്‍ഡായ കടുമീന്‍ചിറയിലെ കോണ്‍ഗ്രസ് വാര്‍ഡ് ഭാരവാഹിയുമായിരുന്ന ഈട്ടിക്കല്‍ ശ്രീധരന്റെ മകന്‍ എസ് ബാബു(65) ആണ് അറസ്റ്റിലായത്.
എട്ടുവയസുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയെന്ന പരാതിയില്‍ പോക്സോ കേസിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നവംബര്‍ മുതല്‍ കുട്ടിയെ ഇയാള്‍ വീട്ടിലെത്തി ട്യൂഷനെടുത്തിരുന്നു. പീഢനം പലതവണ ആവര്‍ത്തിച്ചതോടെ കുട്ടിയ്ക്ക് പനിയും അലര്‍ജിയും ഉണ്ടായി. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയതിനെ തുടര്‍ന്ന് പീഢന വിവരം കുട്ടി മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വവും ജനപ്രതിനിധികളും സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.
ഇതിനു മുമ്പുണ്ടായ സമാന സംഭവം പരാതി ആകാതിരിക്കാന്‍ ശ്രമിച്ചിരുന്നതായും പറയുന്നു. കുട്ടിയുടെ വീട്ടിലെത്തി ചിലര്‍ പരാതി പിന്‍വലിക്കാന്‍ ചെലുത്തിയെന്നും ചെലുത്തിയതായും സൂചനയുണ്ട്. ബാബുവിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കു കൊണ്ടുവന്നത് സ്വന്തം വാഹനത്തിലാണെന്നും പരാതി ഉയര്‍ന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെരുനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.